വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ലാ കായികോത്സവത്തിന് തുടക്കമായി. മൂടാൽ മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.ആസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ അഷ്റഫ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി.രാജൻ,എച്ച്.എം.ഫോറം സെക്രട്ടറി പി.പവിത്രൻ, മർകസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഐ.പി.പോക്കർ, പി. സുഹൈൽ സാബിർ,ഷാൻ്റി സി ജോബ്,ഒ.കെ.ഷാനവാസ് വിവിധ സബ് കമ്മിറ്റി കൺവീനർമാരായ ടി.പി. സുൽഫിക്കർ,പി.എം.ലുഖ്മാൻ,ടി.സമീർ,വി.പി.സുമേഷ്, ടി.പി.അബ്ദുറഹീം സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ കെ.ടി.ആസാദ് സല്യൂട്ട് സ്വീകരിച്ചു. 4 ദിവസമായി നടക്കുന്ന കായികോത്സവം വെള്ളിയാഴ്ച സമാപിക്കും.
Content Summary: The Kuttippuram Sub-District Sports Meet commenced grandly at the Mudal Markas Higher Secondary School ground, inaugurated by Athavanad Grama Panchayat President K.T. Asad.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !