സ്വർണാഭരണങ്ങൾ മാറ്റി വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിൽ എത്തി തട്ടിപ്പു നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

0

വളാഞ്ചേരി :  സ്വർണാഭരണങ്ങൾ മാറ്റി വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിൽ എത്തി തട്ടിപ്പു നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

എറണാംകുളം ആലപുരം ഇലഞ്ഞി കിടശ്ശേരിൽ ഗോപാലകൃഷ്‌ണേനെ (52) യാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്‌.എച്. ഒ.ടി. മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്വർണാഭരണം മാറ്റ കച്ചവടത്തിനായി ജ്വല്ലറിയിൽ എത്തിയ പ്രതി ഈ ആവശ്യത്തിനായി മാത്രം നിർമ്മിച്ച സ്വർണത്തിൽ തീർത്ത കുട്ടി വളകൾ ജ്വല്ലറിക്കാരെ ഏൽപ്പിച്ചു മാറ്റ് നോക്കുന്ന യന്ത്രത്തിൽ വെച്ച് നോക്കിയപ്പോൾ മാറ്റ് കുറവാണെന്ന് കണ്ട് വളകൾ വളച്ചും പൊട്ടിച്ചും നോക്കിയപ്പോൾ പ്രത്യേക ലോഹം ചേർത്ത് വിലക്കി ചേർത്തഭാഗം ഓടിയാതെയും വളയാതെയും കണ്ടതിനെ തുടർന്നാണ് ജ്വല്ലറിക്കാർ കബളിക്കപ്പെട്ടതായി അറിഞ്ഞത്.  അറസ്റ്റു ചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.

അന്വേഷണ സംഘത്തിൽ എസ്. ഐ. മാരായ എം.കെ. മുരളി കൃഷ്ണൻ, ടി.ഗോപാലൻ, അബൂബക്കർ, സിദ്ധീഖ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ വി.അൽതാഫ്, എം. റജീഷ്, ജയകൃഷ്‌ണൻ, എന്നിവരുമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !