ചടങ്ങില്‍ മുഖ്യഅഥിതിയായി ലുലുഗ്രൂപ്പ് റീജണല്‍ ഡയറക്ടര്‍ മുഹമ്മദ്റഫീക്ക് പങ്കെടുത്തു ,സമ്മേളനത്തില്‍ പി ജെ എസ്സ് പ്രസിഡന്റ്നൗഷാദ് അടൂര്‍ അദ്ധ്യക്ഷനായിരുന്നു, വിഷന്രണ്ടായിരത്തി ഇരുപത് എബിചെറിയാന്മാത്തൂരും, പ്രവര്ത്തകറിപ്പോര്ട്ട് അലിതേക്കുതോടും, വരവ് ചിലവു കണക്കുകള്‍ മനു പ്രസാദ് ആറന്മുളയും അവതരിപ്പിച്ചു.
കലാപരിപാടികള്‍ക്ക് ജയന്‍നായര്‍ ചുക്കാന്‍പിടിച്ചു ,സുശീല ജോസഫ്, നബീല്‍ നൗഷാദ് ഷിബു ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസഅര്‍പ്പിച്ചു, പുതിയ ഭാരവാഹികളെ വറുഗീസ് ഡാനിയല്‍ പ്രഖ്യാപിച്ചു,ഉല്ലാസ് മെമ്മോറിയല്അവാര്ഡ് ജിദ്ദയിലെ പ്രമുഖപാട്ടുകാരനായ മിര്‍സാ ഷെരിഫിന് മലയാളംന്യൂസ് ചീഫ്എഡിറ്റര് മുസാഫിറും , വിദ്യാഭ്യാസ അവാഡ് അക്ഷയ് വിലാസിനും അര്‍ഷാദ് നൗഫലുംനല്കി.
ജിദ്ദയിലെപ്രമുഖഡാന്സ് ടിച്ചര്‍മാരായ സുധാരാജു, ബിന്ദു സണ്ണി , പ്രീതഅജയകുമാര് ,സീനത്ത്സമന്, അഞ്ചുനവീന് , ഷെഫ്ന റസാഖ് എന്നിവരെ ആദരിച്ചു. കൂടാതെ അവരുടെ സംവിധാനത്തില്‍ വിവിധയിനം ഡാന്‍സുകളും അരങ്ങേറി, ജിദ്ദയിലെ പ്രമുഖ സൌണ്ട്എന്ജിനിയര് നജീബ് വെഞ്ഞാറമൂട്, രംഗപടം അര്ടിസ്റ്റ്അജയകുമാര് ,ഗാനങ്ങള്‍ ആലപിച്ച മിര്സാഷെരിഫ് , മുംതാസ് അബ്ദുല്റഹ്മാന് , ജോബി ടി ബേബി , ഓമനകുട്ടന്‍ , ഷറഫ്പത്തനംതിട്ട , സുജു കെ രാജു, പ്രത്യേക ആദരവ് നല്കി.
പരിപാടിയുടെ അവസാനം രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചരിത്രപ്രസിദ്ധമായനാടകം ജിദ്ദയുടെ കലാകാരന് സന്തോഷ് കടമ്മിനിട്ട സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി ജിദ്ദയുടെ കലാ രംഗത്ത് വേറിട്ട കാഴ്ച യായി .
അരങ്ങില്‍ പിജെ എസ്സ് അംഗങ്ങള്‍ മുഖ്യ വേഷങ്ങള്‍ ചെയ്തു . വിലാസ് അടൂര്‍, മനോജ് മാത്യു , ,അനില്‍കുമാര്‍പത്തനംതിട്ട, അയൂബ്പന്തളം, ജോസഫ്വടശേരിക്കര സാബുമോന്‍പന്തളം, റോയ് ടി ജോഷ്വ, സിയാദ് പടുതോട് ,സഞ്ജയന്‍നായര്‍, ജോസഫ്നെടിയവിള,സജി ജോര്‍ജ് ,ഷാജി ഗോവിന്ദ്, ,സന്തോഷ് കെ ജോണ്‍ ജോര്‍ജ്ജ് വറുഗീസ് ,നവാസ്ചിറ്റാര്‍, അനില്‍ജോണ്‍ അടൂര്‍ , ഷറഫുദീന്‍ മൌലവി അനിയന് ജോര്‍ജ്ജ്, രാജേഷ് പന്തളം, നേത്രുതം നല്കി.
വനിതാ വിഭാഗവും കുട്ടികളുടെ വിഭാഗവും പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചു , റിയ മേരി ജോര്‍ജ്ജ് അവതാരി ക ആയിരുന്നു, പൊതുപരിപാടിയില്‍ .മാത്യുതോമസ്സ് സ്വാഗതവും മനു പ്രസാദ് ആറന്മുള നന്ദിയും പറഞ്ഞു. നാട്ടില്‍ ഉപരിപഠനത്തിനായി പോകുന്ന അൻഷു ഷിബു,അലന് മാത്യു , സുബിന് സന്തോഷിനും പി ജെ എസ്സ് ഉപഹാരം നല്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





ആശംസകൾ
ReplyDelete