കനാലിൽ ചെളി നീക്കുന്നതിനിടെ പൊങ്ങി വന്നത് രണ്ട് കാറുകൾ , രണ്ടിലും ഓരോ മൃത ദേഹങ്ങൾ

0
കനാലില്‍നിന്ന് ചെളി നീക്കുന്നതിനിടെ പൊങ്ങി വന്നത് രണ്ട് കാറുകൾ , രണ്ടിലും ഓരോ മൃത ദേഹങ്ങൾ | Two cars and two bodies were found floating in the mud

ഉത്തർപ്രദേശിലെ ഗംഗ കനാലിൽനിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത് രണ്ടു കാറുകൾ. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളും. മുസാഫർ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ബാഗ്ര സ്വദേശിയായ ദിൽഷാദ് അൻസാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലിൽനിന്ന് കണ്ടെത്തിയത്. നദിയിൽനിന്ന് പുറത്തെടുത്ത കാർ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിൻസീറ്റിൽ അഴുകിയ നിലയിൽ മൃതദേഹവും കണ്ടെത്തിയത്. കാറിൽനിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മരിച്ചത് ദിൽഷാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

ഇയാളെ കഴിഞ്ഞ ജനുവരി മുതൽ കാണാതായതായി സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരന്റെ കാറുമായി പോയ ദിൽഷാദിനെ കാണാനില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

ദിൽഷാദിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോ മീറ്റർ മാറി സിഖേദയിലാണ് രണ്ടാമത്തെ കാർ കനാലിൽനിന്ന് കണ്ടെത്തിയത്. വെളുത്ത നിറത്തിലുള്ള ഈ കാറിലും ഒരു മൃതദേഹമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ കാണാതായ ഹരേന്ദ്ര ദത്താത്രെ എന്നയാളാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു.

രണ്ടു സംഭവങ്ങളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മരിച്ചവരെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈ.എസ്.പി. ഹിമാൻഷു ഗൗരവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !