കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണ്ണ നേട്ടം

0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണ്ണ നേട്ടം | India wins gold again in Commonwealth Games

പുരുഷ വിഭാഗത്തിന്റെ ഭാരോദ്വഹനത്തിൽ 67 കിലോ വിഭാഗത്തിൽ ജെറിമി ലാൽറിനുങ്ക സ്വർണ്ണം നേടി. ഇന്ത്യയുടെ രണ്ടാം സ്വർണ്ണവും അഞ്ചാം മെഡിൽ നേട്ടവുമാണിത്. ഇന്നലെ വനിതകളുടെ ഭാരോദ്വഹനത്തിൽ മീരഭായ് ചാനു സ്വർണ്ണം നേടിയിരുന്നു. മിസോറാമിലെ ഐസ്വാൾ സ്വദേശിയാണ് ജെറെമി.

ജെറെമിയുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണമാണിത്. വെറും 19 വയസ്സ് മാത്രമാണ് ജെറെമിയുടെ പ്രായം. ആകെ 300 കിലോ ഉയർത്തിയാണ് താരം ഒന്നാമതെത്തിയത്. സ്നാച്ചിൽ 140 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 160 കിലോയും ഉയർത്താൻ ഇന്ത്യൻ താരത്തിന് സാധിച്ചു. 140 കിലോ ഉയർത്തിയതോടെ ജെറെമി കോമൺവെൽത്ത് ഗെയിംസിൽ പുതിയ റെക്കോഡ് എഴുതിച്ചേർത്തു.

293 കിലോ ഉയർത്തിയ സമോവയുടെ വായ്പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയർത്തിയ നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി.

ഭാരോദ്വഹനത്തിൽ മീര ഭായ് ചാനുവിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം

ബ്രിട്ടനിലെ ബിർമിങാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണ നേട്ടം മീരി ഭായ് ചാനുവിലൂടെ. വനിതകളുടെ 49  കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഒളിമ്പ്യൻ മീര ഭായ് ചാനു സ്വർണ്ണം നിലനിർത്തി. 

ഒന്നാം ശ്രമത്തിൽ 84 കിലോഗ്രാം ഉയർത്തിയ മീര, രണ്ടാം ശ്രമത്തിൽ 88 കിലോ ഗ്രാം ഉയർത്തി ഗെയിംസ് റെക്കോർഡ് ഇട്ടു. 90 കിലോഗ്രാം ലക്ഷ്യമിട്ട് മൂന്നാം ശ്രമത്തിനിറങ്ങിയ മീര ഭായ് ചാനു അതിൽ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ പങ്കെടുത്ത ആർക്കും മീരയെ മറികടക്കാനായില്ല. 

മീര ഭായ് ചാനുവിന്റെ എതിരാളികളായ മൗറീഷ്യസിന്റെ മേരി ഹനിത്ര റോയ്ലിയ റനൈവോസോവ (172 കിലോഗ്രാം) വെള്ളിയും കാനഡയുടെ ഹന്ന കമിൻസ്‌കി (171 കിലോഗ്രാം) വെങ്കലവും നേടി. 2018ലെ കോമൺവെൽത്ത് ഗെയിംസിലും മീര ഭായ് ചാനു ഇന്ത്യയുടെ സ്വർണ്ണ മെഡൽ ജേതാവായിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്: പുരുഷന്‍മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് സാഗറിന് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) ഇന്ത്യക്ക് ആദ്യ മെഡല്‍. രണ്ടാം ദിനമായ ഇന്ന് പുരുഷന്‍മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് സാഗര്‍ (Sanket Mahadev Sargar) വെള്ളി നേടി. സ്നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കി. 

മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നുള്ള സങ്കേത് സാഗറിന് ഭാരോദ്വഹനത്തോട് അഗാധമായ അടുപ്പമുണ്ട്. കോലാപൂരിലെ ശിവാജി സര്‍വകലാശാലയിലെ ചരിത്ര വിദ്യാര്‍ത്ഥിയാണ് 21 കാരനായ സങ്കേത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2020, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2020 എന്നിവയിലും അദ്ദേഹം ചാമ്പ്യനായിരുന്നു. 55 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡും (ആകെ 244 കിലോഗ്രാം) സങ്കേതിന്റെ പേരിലാണ്.
Content Highlights:India wins gold again in Commonwealth Games
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !