വളാഞ്ചേരി: നഗരസഭ യുടെയും കേരള ജല അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ നിർവഹിച്ചു.
കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ സ്വാഗതം പറഞ്ഞു.
നഗരസഭയിലെ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണ് വട്ടപ്പാറ മൂർക്കമ്പാട്ട്. ഈ പ്രദേശത്തുക്കാരുടെ ഒരുപാട് കാലത്തെ ആവിശ്യമാണ് ഈ പദ്ധതി യൂടെ യാഥാർത്ഥമായിട്ടുള്ളത്. പ്രദേശത്തെ 150 ഓളം വരുന്ന കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകുന്നത്. തിരുന്നാവായ സമഗ്ര കുടിവെള്ള പദ്ധതിയിൽ നിന്നുമാണ് പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്നത്. 2019 - 20 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 24 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
തവനൂർ നിയോജക മണ്ഡലം എം.എൽ .എ ഡോ. കെ.ടി ജലീൽ, വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ, കലാ-കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ ന്മാരായ ഇ.പി അച്ചുതൻ , ആബിദ മൺസൂർ, ഫൈസൽ അലി തങ്ങൾ, പറശ്ശേറി അസൈനാർ, സലാം വളാഞ്ചേരി, രാജു കെ ചാക്കോ, അഷ്റഫലി കാളിയത്ത്, കെ കെ ഉമ്മർ , തുടങ്ങിയവർ സംസാരിച്ചു. കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ വി. പ്രസാദ് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും, എക്സിക്യൂറ്റീവ് എഞ്ചിനീയർ ദീപ നന്ദിയും പറഞ്ഞു.
Content Highlights: Vattaparamp Mekot Road in Edayoor Panchayat was inaugurated
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !