താമസിക്കുന്ന വാടകവീട്ടിലും തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഒരു തവണ തന്നെ ഹോട്ടലിലെത്തിക്കുകയും, മറ്റൊരിക്കല്‍ അയാളെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നശേഷം ഭര്‍ത്താവ് പണം കൈപ്പറ്റുകയുമായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഓഗസ്റ്റ് 14ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഉമ്മ പൊലീസില്‍ പരാതി നല്‍കുന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ആശുപത്രിയില്‍ ഉമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. പിറ്റേന്ന് യുവതി പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.
മരിക്കണമെന്ന ഉദ്ദേശ്യത്തോടെ പോയതാണെന്നും, എന്നാല്‍ മക്കളെ ഓര്‍ത്തപ്പോള്‍ മനംമാറ്റമുണ്ടായി തിരികെ വരികയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇതിനുകാരണം തിരക്കിയപ്പോഴാണ് പീഡനവിവരം യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. അബ്ദുള്‍ ലത്തീഫിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 27-year-old girl was molested by taking money; Husband arrested


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !