കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ വിവാദം അവസാനിക്കുന്നു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മ കോളേജിലെത്തിയ പെണ്‍കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചു. സെപ്റ്റംബര്‍ 4 നാണ് പരീക്ഷ. ഇത് സംബന്ധിച്ച അറിയിപ്പ് വിദ്യാര്‍ഥിനികള്‍ക്ക് ഇ-മെയിലിലൂടെ ലഭിച്ചു.
സംഭവ ദിവസം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി പിന്നിലിട്ടാണ് അവർക്ക് പരീക്ഷയെഴുതേണ്ടി വന്നത്. മാത്രമല്ല പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ അടിവസ്ത്രം കൈയിൽ ചുരുട്ടികൊണ്ട് പോകാനാണ് പരിശോധകർ പറഞ്ഞതെന്നും വിദ്യാർത്ഥികർ വ്യക്തമാക്കുന്നു. പരീക്ഷയ്ക്ക് എത്തിയപ്പോൾ ഹുക്കുള്ള അടിവസ്ത്രമാണോയെന്ന് പരിശോധകർ ചോദിച്ചിരുന്നു. അതിനുശേഷം വസ്ത്രം മാറാൻ പറയുകയായിരുന്നു. ആദ്യം പരിശോധകർ അടിവസ്ത്രം മാറാൻ പറഞ്ഞപ്പോൾ പലരും എതിർത്തില്ല. കാരണം അവർ കരുതിയത് വസ്ത്രം മാറാൻ അടച്ചുറപ്പുള്ള സുരക്ഷിതമായ മുറിയുണ്ടാകുമെന്നായിരുന്നു. എന്നാൽ, അവിടെയുണ്ടായിരുന്നത് ഒരു മേശ മാത്രമായിരുന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. എല്ലാവരുടെയും അടിവസ്ത്രങ്ങൾ അഴിപ്പിച്ച് അതിലേക്ക് കൂട്ടിയിടുകയായിരുന്നു പരിശോധകർ ചെയ്തതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
പല വിദ്യാർത്ഥികളും അടിവസ്ത്രം ഊരി മാറ്റിയത് അമ്മയുടെ ഷാൾ കൊണ്ട് മറച്ചാണ്. പലർക്കും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തങ്ങളുടെ വസ്ത്രം തിരികെ കിട്ടുമോയെന്ന സംശയമുണ്ടായിരുന്നു. ആ ആശങ്കയോടെയാണ് അവർ ക്ലാസിനകത്തേക്ക് കയറിയതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. ഇതിനിടെ പല വിദ്യാർത്ഥികൾക്കും ഷാൾ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ വസ്ത്രം അഴിച്ചു മാറ്റുമ്പോൾ പലർക്കും കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നു. മുടി രണ്ടു വശത്തേക്കും മുന്നിലേക്ക് ഇട്ടാണ് വിദ്യാർത്ഥികൾ ക്ലാസിൽ കയറിയത്. മാത്രമല്ല പരീക്ഷ എഴുതേണ്ടി വന്നത് ആൺകുട്ടികൾക്കൊപ്പം ഇരുന്നായിരുന്നു. ഇതും പലർക്കും മാനസിക സമ്മർദ്ദമുണ്ടാക്കി.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അടിവസ്ത്രം എടുക്കുന്നടിത്ത് വലിയ തിരക്കാണ് കണ്ടതെന്നും വിദ്യാർത്ഥികൾ പറയുന്നു. അഴിച്ചിട്ട അടിവസ്ത്രമെടുത്ത് കൈയിൽ ചുരുട്ടി കൊണ്ട് പോകാനാണ് അവിടെ നിന്നവർ പറഞ്ഞതെന്നും പെൺകുട്ടികൾ പറയുന്നു. ഇത്തരത്തിൽ മനസാക്ഷിയെ നടുക്കുന്ന രീതിയിലുള്ള നയന്ത്രണങ്ങളോടെയായിരുന്നു ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷ നടന്നത്. ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് പുറത്ത് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Kollam NEET Controversy: Undercover Testing: NEET exam again in Kollam


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !