കണ്ണൂര്‍/കോഴിക്കോട്/മലപ്പുറം: വടക്കന്‍ കേരളത്തിന്റെ മലയോര മേഖലയില്‍ ശക്തമായ മഴ. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെള്ളപ്പാച്ചിലുണ്ടായി.
കണ്ണൂര്‍ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും മലപ്പുറം കരുവാരക്കുണ്ടിലും ഉരുള്‍പൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ ഗതാഗത തടസമുണ്ടായി.
കോഴിക്കോട് വിലങ്ങാട് വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. വിലങ്ങാട്-നരിപറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ വെള്ളം കയറി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി. പാനോം വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്.
മലപ്പുറം നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ടിൽ ശക്തമായ മഴയാണുണ്ടായത്. ഇതേ തുടർന്ന് ശക്തമായ വലവെള്ളപ്പാച്ചിൽ ഉണ്ടായി. എന്നാൽ ജനവാസ മേഖല അല്ലാതിരുന്നതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. പുഴകൾ ജലനിരപ്പ് ഉയർന്നു. കല്‍ക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചില്‍. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mountain drainage in the mountainous region of northern Kerala


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !