മുംബൈ: പതിനഞ്ച് വയസുകാരിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുംബൈ പാൽഖറിലെ നായിഗാവ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അന്ധേരി സ്വദേശിയായ വൻഷിത കനൈയാലാൽ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
പെൺകുട്ടിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായിരുന്നു. കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
നായിഗാവ് റെയിൽവേ സ്റ്റേഷനിൽ പുതിയതായി നിർമിച്ച ഈസ്റ്റ്- വെസ്റ്റ് പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് പുതപ്പിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ നിറച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോയ പെൺകുട്ടി വൈകുന്നേരം തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. അന്ധേരി പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്.
Source: Hindustan times
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A fifteen-year-old girl was killed and left in a bag


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !