എലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കും യുഎസ് ടെലികോം കമ്പനിയായ ടി-മൊബൈലും കൈകോർക്കുന്നു. യുഎസിലെ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഉപഗ്രഹ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കാൻ കമ്പനികൾ പദ്ധതിയിടുന്നു. വ്യാഴാഴ്ചയാണ് ഇരു കമ്പനികളും ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ ഫോണുകളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
ഇതോടെ ടവറുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ഫോണുകൾക്ക് കണക്ടിവിറ്റി ലഭിക്കും. “അടിയന്തര സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ സംവിധാനം വളരെ ഉപയോഗപ്രദമാകും,” മസ്ക് വ്യാഴാഴ്ച ഇരു കമ്പനികളും തമ്മിലുള്ള ഒരു പരിപാടിയിൽ പറഞ്ഞു. ടി-മൊബൈൽ സിഇഒ മൈക്ക് സീവർട്ടും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ടി-മൊബൈലിന്‍റെ മിഡ്ബാൻഡ് സ്പെക്ട്രം ഉപയോഗിച്ച് സ്റ്റാർലിങ്ക് പുതിയ നെറ്റ്‌വർക്ക് ആരംഭിക്കും. ടി മൊബൈലിന്‍റെ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ഉപയോഗിക്കാൻ കഴിയും. ഈ വർഷം അവസാനത്തോടെ ടെക്സ്റ്റ് മെസേജുകൾ അയയ്ക്കുന്ന സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Starlink and T-Mobile join hands; No more mobile towers


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !