മകന്റെ വീട്ടില്‍ നടത്തിയ ലോകായുക്ത റെയ്ഡില്‍ 8.12 കോടി കണ്ടെടുത്തതിനു പിന്നാലെ കര്‍ണാടകയിലെ ബിജെപി എംഎല്‍എ മണ്ഡല്‍ വിരൂപക്ഷപ്പ ഒളിവില്‍. വെള്ളിയാഴ്ച രാവിലെ മുതല്‍ എംഎല്‍എയെക്കുറിച്ചു വിവരമൊന്നുമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
വീരൂപക്ഷപ്പയുടെ മകന്‍ പ്രശാന്തിനെ 40 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രശാന്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 8.12 കോടി കണ്ടെടുത്തത്. പ്രശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കര്‍ണാടക ലോകായുക്തയുടെ ചരിത്രത്തില്‍ ഇത്രയധികം തുക റെയ്ഡില്‍ പിടിച്ചെടുക്കുന്നത് ആദ്യമാണ്. വീരൂപാക്ഷപ്പയാണ് കേസിലെ ഒന്നാം പ്രതി. ദോവാനഗരെയില്‍ ചാന്നാഗിരി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മണ്ഡല്‍ വിരൂപാക്ഷപ്പ.
81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ചെമിക്‌സില്‍ കോര്‍പ്പറേഷന്‍ എന്ന വ്യവസായ സ്ഥാപനം നടത്തുന്ന ശ്രേയസ് കശ്യപ് നല്‍കിയ പരാതിയിലാണ് ലോകായ്കുത കേസെടുത്തത്. കെഎസ്ഡിഎല്ലിനു രാസവസ്തുക്കള്‍ കൈമാറുന്നതിനായുള്ള കരാറിനായാണ് കൈക്കൂലിയെന്നാണ് സൂചന. വിവാദത്തിനു പിന്നാലെ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വീരൂപക്ഷപ്പ രാജിവച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Bribery case: 8.12 crore seized in raid, first accused BJP MLA absconding
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !