മലപ്പുറം; അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മലപ്പുറം നൂറടിക്കടവ് വിഐപി കോളനിക്കടവിൽ ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനെത്തിയ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു.
ഫായിസയും ഫിദയും അയൽവാസികളോടൊപ്പമാണ് കുളിക്കാനെത്തിയത്. അതിനിടയിൽ ഫിദ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇത് കണ്ട ഫാത്തിമ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: The daughter drowned and the mother was swept away while trying to save her; Both drowned
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !