പത്തനംതിട്ട: കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍മാര്‍ അടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എട്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. എതിര്‍ദിശയില്‍ വന്ന കാറുമായാണ് ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവാഹനങ്ങളും വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Collision with car, out-of-control KSRTC bus crashes into mosque arch; The condition of three people is critical
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !