കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ച മൂന്നുപേരും. കമ്പം സ്വദേശിയായ ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
കട്ടപ്പന പാറക്കടവിനു സമീപം നവീകരണം നടന്നുവരുന്ന ഹോട്ടലിൻ്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
ആദ്യം ശുചീകരണത്തിനായി ഓടയിലേക്ക് ഇറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണപ്പോൾ, ഇദ്ദേഹത്തെ രക്ഷിക്കാനായി മറ്റ് രണ്ടുപേർ കൂടി ഇറങ്ങുകയായിരുന്നു. എന്നാൽ, മൂന്നുപേരും ഓടയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രാത്രി പന്ത്രണ്ട് മണിയോടെയാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ ഓടയ്ക്കുള്ളിൽ നിന്ന് കണ്ടെടുത്തത്.
മൃതദേഹങ്ങൾ നിലവിൽ കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കും. സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടറോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Content Summary: Accident while cleaning drain; Three workers die
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !